പരിയാരത്ത് എട്ടാം ക്ലാസുകാരന് തൂങ്ങിമരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് കേസെടുത്തു പോലീസ് അന്വേഷണം തുടങ്ങി
അസ്വാഭാവിക മരണത്തിന് കേസെടുത്തു പോലീസ് അന്വേഷണം തുടങ്ങി
By : സ്വന്തം ലേഖകൻ
Update: 2025-08-04 14:33 GMT
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പരിയാരത്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയത് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിലെ മനോവിഷമം കാരണമെന്ന് പൊലീസ്. ഞായറാഴ്ച്ച വൈകീട്ടാണ് പിലാത്തറ മേരിമാത സ്ക്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി അജുല്‍രാജിനെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പന്ത്രണ്ടുകാരനായ അജുല്‍രാജ് പിലാത്തറ സ്വദേശി രാജേഷിന്റയും വിജിനയുടെയും മകനാണ്. മാര്‍ക്ക് കുറഞ്ഞതില്‍ കുട്ടി വീട്ടില്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. സംഭവത്തില്‍ പരിയാരം പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.