സ്‌കൂളില്‍ നായയുടെ കടിയേറ്റ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പരിക്ക്; നായ കടിച്ചത് ശുചിമുറിയിലേക്ക് പോകുന്നതിനിടെ
Update: 2025-09-08 12:12 GMT
വയനാട്: പനമരം ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍ നായയുടെ കടിയേറ്റ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. സ്‌കൂളിലെ ഉപയോഗിക്കാതിരുന്ന വലിയ വാഷ്ബേസില്‍ പ്രസവിച്ചു കിടന്ന നായയെ നേരത്തെ നീക്കം ചെയ്തിരുന്നെങ്കിലും വീണ്ടും സ്‌കൂള്‍ വളപ്പില്‍ എത്തിയിരുന്നു. ശുചിമുറിയിലേക്ക് പോകുന്നതിനിടെ വളപ്പില്‍ വെച്ചാണ് കുട്ടിയെ നായ കടിച്ചത്. അധ്യാപകര്‍ കുട്ടിയെ ഉടന്‍ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചു.
സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നടപടികള്‍ ശക്തമാക്കിയതായി അറിയിച്ചു. പഞ്ചായത്തും ആരോഗ്യവകുപ്പും നായയെ പിടികൂടാന്‍ നടപടി ആരംഭിച്ചു.