കൊച്ചിയിൽ രണ്ടിടങ്ങളിലായി വൻ മയക്കുമരുന്ന് വേട്ട; പരിശോധനയിൽ 86.337 ഗ്രാം ബ്രൗൺ ഷുഗറും കഞ്ചാവും പിടിച്ചെടുത്തു; പ്രതികൾ അറസ്റ്റിൽ

Update: 2024-12-14 09:47 GMT

കൊച്ചി: കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട. 86.337 ഗ്രാം ബ്രൗൺ ഷുഗറും, 161.28 ഗ്രാം തൂക്കം വരുന്ന കഞ്ചാവുമായി ആസം സ്വദേശികളായ രബീന്ദ്ര ഗോഗോയ്, ഗിരി ഗോഗോയ്, ധമേജി, ഗോരോമരാ ബാഗിജ, സിലപാതർ, സിസിബാർ ഗൺ, മോനി കോൺവെർ ഗോഗോയ്, പൊടോമി കോൺവെർ, ലോകിൻപുരിയാ, സിമെൻ ചപോറി, ദിമാജി, എന്നിവരെയാണ് കൊച്ചി സിറ്റി പോലിസ് അറസ്റ്റ് ചെയ്തത്.

കൊച്ചി സിറ്റി കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് വിൽപ്പന തടയുന്നതിന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐപിഎസിന്റെ നിർദ്ദേശ പ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സുദർശൻ ഐപിഎസ് ന്റെ മേൽനോട്ടത്തിൽ നടത്തി വന്ന പരിശോധനകളുടെ ഭാഗമായി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണറിന്റെ നേതൃത്വത്തിലുളള കൊച്ചി സിറ്റി DANSAF ടീം കാക്കനാട് കൊപ്പപറമ്പിൽ ഡിവൈൻ വില്ലേജ് റോഡ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 86.337 ഗ്രാം ബ്രൗൺ ഷുഗറും, 161.28 ഗ്രാം തൂക്കം വരുന്ന കഞ്ചാവുമായി പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം, കൊച്ചി സിറ്റി DANSAF ടീം ഹൈക്കോർട്ട് ഭാഗത്തെ നന്ദാവൻ റെസിഡൻസിയിൽ നടത്തിയ പരിശോധനയിൽ 1.379 ഗ്രാം എംഡിഎം യുമായി അൻസൽ (31) ഹരിത(26) എന്നിവരെയും പിടികൂടി.

Tags:    

Similar News