അ​തി​ര​പ്പി​ള്ളി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം; ക്വാർട്ടേ​ഴ്സി​നു​ള്ളി​ൽ ക​യ​റി വീ​ട് ന​ശി​പ്പി​ച്ചു; വ്യാപക നാശനഷ്ടം; പരിഭ്രാന്തിയിൽ തോ​ട്ടം തൊ​ഴി​ലാ​ളി​കൾ

Update: 2024-10-03 07:06 GMT

അ​തി​ര​പ്പി​ള്ളി: അ​തി​ര​പ്പി​ള്ളി​യി​ൽ വീണ്ടും പരിഭ്രാന്തി പരത്തി കാട്ടാന ആക്രമണം. തൊ​ഴി​ലാ​ളി​ക​ളു​ടെ ക്വാർട്ടേ​ഴ്സി​നു​ള്ളി​ൽ ക​യ​റി കാ​ട്ടാ​ന​ക​ൾ വീ​ട് ന​ശി​പ്പി​ച്ചതായും വിവരം ഉണ്ട്.

അ​തി​ര​പ്പി​ള്ളി​യി​ലെ പ്ലാ​ന്‍റേ​ഷ​ൻ പ​ത്താം ബ്ലോ​ക്കി​ൽ തോ​ട്ടം തൊ​ഴി​ലാ​ളി​യു​ടെ ക്വാ​ർ​ട്ടേ​ഴ്സി​ലാ​ണ് ആ​ന​ക​ൾ ക​യ​റി​യിരിക്കുന്നത്. ഇ​ന്നു പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം നടന്നത്.

കാട്ടാനകൾ പി​ൻ​വാ​തി​ൽ പൊളിച്ചാണ് പ്ര​ധാ​ന ഹാ​ളി​ൽ എത്തിയത്. വീ​ടി​ന്‍റെ മേ​ൽ​ക്കു​ര പൊ​ളി​യു​ന്ന ശ​ബ്ദം കേ​ട്ട് സ​മീ​പ​ത്തെ ല​യ​ത്തി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ൾ എ​ത്തി ശ​ബ്ദ​മു​ണ്ടാ​ക്കി​യ​പ്പോ​ൾ കാ​ട്ടാ​ന​ക​ൾ വീ​ടി​ന്‍റെ മു​ൻ വാ​തി​ൽ പൊ​ളി​ച്ച് ആ​ന​ക​ൾ പു​റ​ത്തി​റ​ങ്ങി ഒടുവിൽ കാ​ട്ടി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു.

ബുധനാഴ്ചയും സ​മാ​ന​മാ​യ രീ​തി​യി​ൽ ല​യ​ത്തോ​ടു ചേ​ർ​ന്നു​ള്ള സ​ത്യ​ൻ എ​ന്ന തൊ​ഴി​ലാ​ളി​യു​ടെ വീ​ട്ടി​ലും കാ​ട്ടാ​ന ക​യ​റി വീ​ടി​ന്‍റെ ഒ​രു​ഭാ​ഗം തകർക്കുകയും ചെയ്തിരുന്നു.

കാ​ട്ടി​ൽ നിന്നും ആ​ന​ക​ൾ തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ക്വാ​ർ​ട്ടേ​ഴ്സി​ലേ​ക്ക് ക​ട​ക്കാ​തി​രി​ക്കാ​ൻ വ​നം​വ​കു​പ്പ് ഫെ​ൻ​സിം​ഗ് സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ആ​ന​ക​ൾ​ക്കു ക​ട​ക്കാ​ൻ പാ​ക​ത്തി​ന് ഉ​യ​ര​ത്തി​നാ​ണെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ വ്യക്തമാക്കി. പ്രദേശത്ത് കാ​ട്ടാ​ന​ശ​ല്യം അതി രൂ​ക്ഷ​മാ​വുകയാണ്. രാ​ത്രി കി​ട​ന്നു​റ​ങ്ങാ​ൻ പോ​ലും സാ​ധി​ക്കാ​തെ ഇരിക്കുകയാണെന്ന് നാ​ട്ടു​കാ​രും പ്ലാ​ന്‍റേ​ഷ​ൻ തൊ​ഴി​ലാ​ളി​ക​ളും ആരോപിക്കുന്നു.

Tags:    

Similar News