കെ കെ ശൈലജയുടെ പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസ്: മുസ്ലിങ്ങള്‍ വര്‍ഗീയവാദികളാണെന്ന് കെ.കെ.ശൈലജ പറഞ്ഞെന്ന രീതിയിലാണ് വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരണം; ലീഗ് നേതാവിന് പിഴ ശിക്ഷ
കെ കെ ശൈലജയുടെ പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസ്
By : സ്വന്തം ലേഖകൻ
Update: 2025-02-16 11:10 GMT
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ.കെ.ശൈലജയുടെ പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ ലീഗ് നേതാവിന് പിഴ ശിക്ഷ. ന്യൂമാഹി പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാനും വാര്‍ഡംഗവുമായ ടിഎച്ച് അസ്ലമിനാണ് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പതിനയ്യായിരം രൂപ പിഴയിട്ടത്.
മുസ്ലിംങ്ങള്‍ വര്‍ഗീയവാദികളാണെന്ന് കെ.കെ.ശൈലജ പറഞ്ഞെന്ന രീതിയിലാണ് വാട്സാപ്പ് ഗ്രൂപ്പുകളില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ചത്. ചൊക്ലി സ്വദേശി നല്കിയ പരാതിയില്‍, സമുദായ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചെന്ന വകുപ്പുള്‍പ്പെടെ ചേര്‍ത്താണ് ന്യൂ മാഹി പൊലീസ് കേസെടുത്തിരുന്നത്.