കാൽ വഴുതി വെള്ളത്തിൽ വീണു; മുളങ്കമ്പിൽ പിടികിട്ടിയതിനാൽ ഒഴുക്കിൽപ്പെട്ടില്ല; ഒടുവില്‍ രക്ഷകരായി അഗ്നിരക്ഷാ സേന

Update: 2025-09-06 13:42 GMT

തിരുവനന്തപുരം: കരമനയാറ്റിൽ ഒഴുക്കിൽപ്പെട്ടയാളെ അഗ്നിരക്ഷാ സേന സുരക്ഷിതമായി കരയിലെത്തിച്ചു. പേയാട് കാവടിക്കടവിനടുത്ത് ഇന്നലെ ഉച്ചയോടെയാണ് സംഭവം. കുളിക്കാനിറങ്ങിയ പേയാട് സ്വദേശി രവീന്ദ്രൻ നായരാണ് അപകടത്തിൽപ്പെട്ടത്.

വെള്ളത്തിലേക്ക് വീണതിന് പിന്നാലെ അടുത്തുകണ്ട മുളയുടെ കമ്പിൽ പിടിക്കിട്ടിയതിനാൽ ഒഴുക്കിൽപ്പെടാതെ കിടക്കാൻ സാധിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം യൂണിറ്റിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി.

രക്ഷാപ്രവർത്തനം എസ്ടിഒ അനീഷ്‌കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു. നാട്ടുകാരായ രണ്ടുപേരും സേനാംഗങ്ങളും ചേർന്ന് വെള്ളത്തിലിറങ്ങി രവീന്ദ്രൻ നായർക്ക് ലൈഫ് ജാക്കറ്റ് ധരിപ്പിച്ച് സുരക്ഷിതനായി കരയിലെത്തിക്കുകയായിരുന്നു. 

Tags:    

Similar News