ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തി പ്രാപിച്ചു; കേരളത്തില്‍ അതിതീവ്ര മഴ തുടരും: നാല് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്: ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് വധി
കേരളത്തില്‍ അതിതീവ്ര മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് 31 വരെ അതിതീവ്ര മഴ തുടരും. ഒഡീഷ തീരത്തിനു സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ചിരിക്കുകയാണ്. ഇന്ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടും ബാക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളുടെ തീരങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
അതിനുശേഷം ഒരാഴ്ചയോളം മഴ കുറയും. ഒഡിഷയ്ക്കടുത്തുള്ള ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നതിനാല്‍ അതിതീവ്രമഴയ്ക്കും സാധ്യതയുണ്ട്. ശക്തമായ കാറ്റും വീശാം. വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്ക് ചുവപ്പ് മുന്നറിയിപ്പാണ്. മറ്റു ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പും.
കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്ക് അതിതീവ്രമഴയ്ക്കുള്ള ചുവപ്പ് മുന്നറിയിപ്പ് നല്കി. മറ്റ് 10 ജില്ലയിലും ഓറഞ്ച് മുന്നറിയിപ്പാണ്.
ഇന്ന് അവധി
ഇടുക്കി, എറണാകുളം, കാസര്‍കോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. പരീക്ഷകളില്‍ മാറ്റമില്ല. ഇടുക്കി ജില്ലയിലെ മദ്രസകള്‍, ട്യൂഷന് സെന്ററുകള്‍, ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. വേനലവധിയുടെ ഭാഗമായുള്ള ക്ലാസുകള്‍, പ്രത്യേക കോച്ചിങ് സെഷനുകള്‍ എന്നിവ പാടില്ല.