കുടുംബ വഴക്കിനെ തുടര്‍ന്ന് കുട്ടനാട്ടില്‍ ഭാര്യയെ കുത്തിക്കൊന്നു; ഭര്‍ത്താവ് വിനോദ് പോലിസ് കസ്റ്റഡിയില്‍: കൊലപാതകത്തിന് പിന്നില്‍ സംശയരോഗം

കുട്ടനാട്ടിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

Update: 2025-05-22 00:02 GMT

കുട്ടനാട്: കുടുംബ വഴക്കിനെ തുറന്ന് കുട്ടനാട്ടില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. രാമങ്കരി വേഴപ്ര ചിറയില്‍ അകത്തെപറമ്പില്‍ വിദ്യ (മതിമോള്‍- 42) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ഭര്‍ത്താവ് വിനോദിനെ (50) പൊലീസ് കസ്റ്റഡിയിലെടുത്തു.

സംശയമാണ് കൊലപാതകത്തിനു പിന്നിലെ കാരണമെന്നാണ് സൂചന. രാമങ്കരി ജംക്ഷനില്‍ ഹോട്ടല്‍ നടത്തുകയാണു ദമ്പതികള്‍. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാമങ്കരി പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

Tags:    

Similar News