'ചതിച്ചാശാനേ..'; കെഎസ്ആർടിസി ബസിൽ ഹാൻഡ് ബ്രേക്കിട്ടത് ശരിയായില്ല; നേരെ ഉരുണ്ട് ഹോട്ടലിലേക്ക് ഇടിച്ചുകയറി; കുതറിയോടി വഴിയാത്രക്കാർ; ഒഴിവായത് വൻ അപകടം
By : സ്വന്തം ലേഖകൻ
Update: 2025-01-23 07:50 GMT
പത്തനംത്തിട്ട: നിർത്തിയിട്ടിരുന്ന കെ എസ് ആർ ടി സി ബസ് നേരെ ഉരുണ്ട് റോഡിന് എതിർ ദിശയിലെ ഹോട്ടലിലേക്ക് ഇടിച്ചു കയറി അപകടം. ഒഴിവായത് വൻ ദുരന്തം. പത്തനംതിട്ട കോന്നിയിലാണ് സംഭവം നടന്നത്. സ്റ്റാർട്ടിങ്ങിൽ ഹാൻഡ് ബ്രേക്കിട്ട് നിർത്തിയിരുന്ന കെ എസ് ആർ ടി സി ബസ് ഉരുണ്ട് പോയെങ്കിലും ഒഴിവായത് വൻ അപകടം.
കോന്നി - ഊട്ടുപാറ സർവീസ് നടത്തുന്ന ബസാണ് ഉരുണ്ട് പോയത്. കെ എസ് ആർ ടി സി ഓപ്പറേറ്റിംഗ് സെന്‍ററിൽ നിന്നാണ് ബസ് ഉരുണ്ട് പുറത്തേക്ക് വന്നത്. നടപ്പാതയിലെ കൈവരിയും ഇലക്ട്രിക് പോസ്റ്റും ഇടിച്ചിട്ട വാഹനം ഹോട്ടലിന്റെ മുൻവശത്തെ ക്യാമ്പിനും തകർത്താണ് നിന്നത്.
സംസ്ഥാനപാത മറികടന്ന് ആണ് ബസ്സ് റോഡിന് മറുവശത്തേക്ക് പോയത്. കെ എസ് ആർ ടി സി ബസിന്‍റെ മുൻവശത്തെ ചില്ല് ഉടയുകയും ചെയ്തു. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.