പത്തനാപുരത്ത് രോഗിയുമായി പോയ ആംബുലൻസ് കെഎസ്ആ‌ർടിസി ബസുമായി കൂട്ടിയിടിച്ച് അപകടം; എട്ട് പേർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Update: 2024-12-01 07:18 GMT

പത്തനംതിട്ട: കലഞ്ഞൂരിൽ കെഎസ്ആർടിസി ബസും ആംബുലൻസും കൂട്ടിയിടിച്ച് വൻ അപകടം. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് അപകടം സംഭവിച്ചത്.

രോഗിയുമായി പോയ ആംബുലൻസ് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ എട്ട് പേർക്ക് പരുക്കേറ്റു.

ഇവരെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇപ്പോൾ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Tags:    

Similar News