ടൂറിസ്റ്റ് കേന്ദ്രം സന്ദര്‍ശിക്കാനെത്തിയ യുവാവിനും യുവതിക്കും ഇടിമിന്നലേറ്റു; അരമണിക്കൂറോളം വഴിയില്‍ കിടന്ന ഇരുവര്‍ക്കും രക്ഷകരായത് ഓട്ടോയിലെത്തിയ യുവാക്കള്‍
ടൂറിസ്റ്റ് കേന്ദ്രം സന്ദര്‍ശിക്കാനെത്തിയ യുവാവിനും യുവതിക്കും ഇടിമിന്നലേറ്റു
കോട്ടയം: നീണ്ടൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ടൂറിസ്റ്റ് കേന്ദ്രമായ കൈപ്പുഴക്കാറ്റില്‍ സന്ദര്‍ശനത്തിന് എത്തിയ സുഹൃത്തുക്കളായ യുവാവിനും യുവതിക്കും ഇടിമിന്നലേറ്റു. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ഇടിമിന്നലേറ്റ് ഇരുവരും അരമണിക്കൂറോളം വഴിയില്‍ക്കിടന്നു. അതുവഴി ഓട്ടോറിക്ഷയിലെത്തിയ കുടമാളൂര്‍ സ്വദേശികളായ നാലുയുവാക്കളാണ് യാദൃച്ഛികമായി ഇവരെ കണ്ടെത്തിയത്. ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു.
പരിക്കേറ്റ ഇരുവര്‍ക്കും ആശുപത്രിയില്‍ വിദഗ്ധ ചികിത്സ നല്‍കിവരുകയാണ്. സംഭവമറിഞ്ഞ് വാര്‍ഡംഗം ലൂയി മേടയിലും ഇരുവരുടെയും മാതാപിതാക്കളും ആശുപത്രിയിലെത്തി. ബൈക്കിലായിരുന്നു ഇരുവരും കൈപ്പുഴക്കാറ്റിലെത്തിയത്. ശക്തമായ കാറ്റും മഴയും ഈ സമയത്തുണ്ടായിരുന്നു. സന്ദര്‍ശകരുടെ എണ്ണവും കുറവായിരുന്നു.
പാടശേഖരത്തിലുള്ള പ്രദേശമായതിനാല്‍ വഴിയില്‍ പെട്ടെന്നുതന്നെ വെള്ളംനിറഞ്ഞിരുന്നു. ഓട്ടോറിക്ഷയിലുണ്ടായിരുന്നവര്‍ ഇരുവരെയും കണ്ടില്ലായിരുന്നെങ്കില്‍ പിറ്റേന്ന് രാവിലെ മാത്രമേ ഇവിടെ ആളുകളെത്തുമായിരുന്നുള്ളൂ.
ഇടിമിന്നലേറ്റു, യുവതി, യുവാവ്, ആശുപുത്രി, thunder