മലപ്പുറത്ത് മർദ്ദനമേറ്റ യുവാവിന് ദാരുണാന്ത്യം; അന്ത്യം ചികിത്സയിൽ കഴിയവേ; തലയ്ക്ക് പിറകിൽ ഗുരുതര പരിക്ക്; കൂട്ടുകാർക്കെതിരെ കേസെടുത്ത് പോലീസ്

Update: 2025-01-25 11:09 GMT

മലപ്പുറം: മലപ്പുറത്ത് മർദ്ദനമേറ്റ യുവാവിന് ദാരുണാന്ത്യം. ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. മലപ്പുറം പൊന്നാനിയിലാണ് സംഭവം നടന്നത്. മർദ്ദനമേറ്റ നിലയിൽ കണ്ട യുവാവിനെ ആശുപത്രിയിൽ എത്തിച്ച് ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.

പൊന്നാനി മുക്കാടി സ്വദേശി കളത്തിൽ പറമ്പിൽ കബീർ (32) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. കബീറിന് തലക്ക് പിറകിൽ ഗുരുതര പരിക്ക് ഉണ്ടായിരുന്നു.

സംഭവത്തിൽ കബീറിന്റെ സുഹൃത്തുക്കളായ മനാഫ്, ഫൈസൽ, അബ്ദുറഹ്മാൻ എന്നിവർക്ക് എതിരെ പൊന്നാനി പോലീസ് കേസ് എടുത്തു.

Tags:    

Similar News