തിരുവനന്തപുരത്ത് 13കാരിയെ പീഡിപ്പിച്ച കേസ്; അമ്മയുടെ സുഹൃത്ത് പിടിയില്‍; സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ കേസ്; നാല് പേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍; പീഡനവിവരം അറിയുന്നത് സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെ
Update: 2025-02-20 17:31 GMT
തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരില്‍ പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ചു. സംഭവത്തില്‍ അമ്മയുടെ സുഹൃത്തിനെ പൊലിസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.
സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെയാണ് പീഡനത്തിനിരയായ പെണ്‍കുട്ടി തുറന്നു പറഞ്ഞത്. പല സമയങ്ങളിലായിരുന്നു പീഡനം നടന്നതെന്നും പെണ്‍കുട്ടി പറഞ്ഞു. അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. അമ്മയുള്‍പ്പടെയുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.