വലിച്ചെറിയല്‍ വിരുദ്ധ ക്യാമ്പയിന്‍: ക്യാമറാക്കണ്ണുകളുമായി എന്‍ എസ് എസ് വോളണ്ടിയര്‍മാരും

Update: 2025-01-07 08:51 GMT

തിരുവനന്തപുരം: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായ വലിച്ചെറിയല്‍ വിരുദ്ധ ക്യാമ്പയിനില്‍ നാഷണല്‍ സര്‍വീസ് സ്‌കീമും (എന്‍.എസ്.എസ്.) ഭാഗമാകുന്നു. മാലിന്യവും പാഴ് വസ്തുക്കളും വലിച്ചെറിയുന്നത് കുട്ടികളുടെ ക്യാമറാക്കണ്ണുകള്‍ പകര്‍ത്തും. തദ്ദേശഭരണവകുപ്പും ശുചിത്വമിഷനുമായി ചേര്‍ന്നാണ് എന്‍.എസ്.എസ്. ഈ പ്രവര്‍ത്തനം ആവിഷ്‌കരിക്കുന്നത്.

സംസ്ഥാനത്തെ നാലായിരത്തോളം എന്‍എസ്എസ് യൂണിറ്റുകളിലാണ് ക്യാമ്പയിന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. മൂന്നര ലക്ഷം എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ ഇതിന്റെ ഭാഗമാകും. മാലിന്യം പൊതുനിരത്തില്‍ വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടാലോ മാലിന്യക്കൂനകള്‍ കണ്ടാലോ അവ പകര്‍ത്തി 9446700800 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്കും ഇതിനായുള്ള പ്രത്യേക ഇമെയിലിലേക്കും അയയ്ക്കും. ജനുവരി 15 നകം ഏറ്റവും കൂടുതല്‍ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന എന്‍.എസ്.എസ് യൂണിറ്റിന് ജില്ലാതലത്തില്‍ പാരിതോഷികം നല്കും.

Similar News