അന്‍വറിനെതിരെ പ്രകോപനകരമായ മുദ്രാവാക്യം; നൂറോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

സ്വമേധയായാണ് പൊലീസ് കേസെടുത്തത്

Update: 2024-09-28 13:54 GMT

നിലമ്പൂര്‍: പ്രകോപനകരമായ മുദ്രാവാക്യം മുഴക്കി പി.വി.അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ നഗരത്തില്‍ പ്രകടനം നടത്തിയ നൂറോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്വമേധയായാണ് പൊലീസ് കേസെടുത്തത്. ഗതാഗത തടസ്സമുണ്ടാക്കി അനുവാദമില്ലാതെ പ്രകടനം നടത്തി, സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കും വിധം പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.

27ന് വൈകിട്ടാണ് സിപിഎം നിലമ്പൂര്‍ ഏരിയാ സെക്രട്ടറി ഇ.പത്മാക്ഷന്‍, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ് കെ.ആന്റണി, നഗരസഭാധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം, ഉപാധ്യക്ഷ അരുമ ജയകൃഷ്ണന്‍, നിലമ്പൂര്‍, ചന്തക്കുന്ന് കരുളായി, ചാലിയാര്‍ ലോക്കല്‍ സെകട്ടറിമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രകടനം നടത്തിയത്. അന്‍വര്‍ എംഎല്‍എയെ കൈയും കാലും വെട്ടി അരിഞ്ഞ് ചാലിയാറില്‍ ഒഴുക്കും തുടങ്ങിയ കൊലവിളി മുദ്രാവാക്യങ്ങള്‍ വിവാദമായിരുന്നു.

Tags:    

Similar News