ബൈക്കില്‍ കാറിടിപ്പിച്ചു യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമം; പ്രതി അറസ്റ്റില്‍
ബൈക്കില്‍ കാറിടിപ്പിച്ചു യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമം; പ്രതി അറസ്റ്റില്‍
കാളിയാര്‍: ബൈക്കില്‍ കാറിടിപ്പിച്ചു യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഒളിവില്‍ പോയ പ്രതിയെ കാളിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുള്ളരിങ്ങാട് ചരളേല്‍ ജിന്‍സ് ജോയിയൊണ് (32) തിരുവനന്തപുരം നെടുമങ്ങാട് നിന്ന് പിടിയിലായത്. കൃത്യത്തിനു ശേഷം മുങ്ങിയ പ്രതിയെ പൊലീസ് അന്വേഷിച്ചു വരികയായിരുന്നു.
ഇയാള്‍ നെടുമങ്ങാട് ജെസിബി ഡ്രൈവറായി ജോലി നോക്കി വരികയായിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 15ന് വൈകിട്ട് 5നു മുള്ളരിങ്ങാട് സര്‍ക്കാര്‍ സ്‌കൂളിനു സമീപമാണ് സംഭവം. മുന്‍ വൈരാഗ്യത്തിന്റ പേരില്‍ ബൈക്കില്‍ യാത്ര ചെയ്തിരുന്ന യുവാക്കളെ പിന്നാലെ കാറിലെത്തി ഇടിപ്പിക്കുകയും തെന്നി നീങ്ങിയ ബൈക്ക് കാര്‍ പിന്നോട്ടെടുത്ത് വീണ്ടും ഇടിപ്പിക്കുകയും ചെയ്‌തെന്നാണ് കേസ്. സംഭവത്തില്‍ ഒരാളുടെ കാല്‍ ഒടിയുകയും ചെയ്തു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എസ്എച്ച്ഒ എച്ച്.എല്‍.ഹണി, എസ്ഐ ഷംസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.