ബാഗേജില്‍ നിന്നും ചിറകടി ശബ്ദം; തുറന്ന് നോക്കിയപ്പോള്‍ വേഴാമ്പല്‍ അടക്കം അപൂര്‍വ്വ ഇനത്തില്‍പ്പെട്ട 14 പക്ഷികള്‍: തായ്‌ലന്‍ഡില്‍ നിന്നും പക്ഷികളെ കടത്തിക്കൊണ്ടു വന്ന അമ്മയും മകനും നെടുമ്പാശേരിയില്‍ പിടിയില്‍

തായ്‌ലന്‍ഡില്‍ നിന്നും പക്ഷികളെ കടത്തിക്കൊണ്ടു വന്ന അമ്മയും മകനും പിടിയില്‍

Update: 2024-12-03 04:18 GMT

കൊച്ചി: തായ്‌ലന്‍ഡില്‍ നിന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി പക്ഷികളെ കടത്താന്‍ ശ്രമിച്ച അമ്മയും മകനും പിടിയില്‍. തായ്‌ലന്‍ഡില്‍ നിന്നും അപൂര്‍വ്വ ഇനം പക്ഷികളെ കടത്തിയ തിരുവനന്തപുരം പാച്ചല്ലൂര്‍ സ്വദേശിനി ബിന്ദുമോള്‍ (47), ശരത് (24) എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. 14 ഇനം പക്ഷികളെയാണ് ഇരുവരും ചേര്‍ന്ന് കടത്തിക്കൊണ്ടു വന്നത്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവയെ അവിടേക്ക് തന്നെ തിരിച്ചയക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെ തായ് എയര്‍വേയ്‌സില്‍ തായ്‌ലന്‍ഡില്‍ നിന്നുമാണ് ഇവര്‍ ലക്ഷങ്ങള്‍ വിലവരുന്ന പക്ഷികളുമായി എത്തിയത്. ഇരുവരുടേയും പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇവരുടെ ബാഗേജുകള്‍ പരിശോധിക്കുകയായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ബാഗേജുകള്‍ വിശദമായി പരിശോധിച്ചപ്പോള്‍ ഇതിനുള്ളില്‍ നിന്നും ചിറകടിശബ്ദം കേട്ടു. ബാഗേജുകള്‍ തുറന്നുനോക്കിയപ്പോഴാണ് വേഴാമ്പല്‍ ഉള്‍പ്പെടെ വംശനാശം നേരിടുന്ന അപൂര്‍വം ഇനത്തില്‍പെട്ട 14 പക്ഷികളെ കണ്ടെത്തിയത്. പെട്ടികളിലാക്കിയാണ് പക്ഷികളെ ബാഗേജില്‍ ഒളിപ്പിച്ചിരുന്നത്.

25000 മുതല്‍ രണ്ട് ലക്ഷം രൂപ വരെ വിലയുള്ള പക്ഷികള്‍ ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. 75,000 രൂപ പ്രതിഫലത്തിനു വേണ്ടിയാണ് പക്ഷികളെ കടത്തിയതെന്ന് യാത്രക്കാര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. കസ്റ്റംസും വനം വകുപ്പും ഇവരെ ചോദ്യം ചെയ്തു. നിലവില്‍ ഡോക്ടര്‍മാരുടെയും പക്ഷിവിദഗ്ദരുടെയും പരിചരണത്തിനായി പക്ഷികളെ മാറ്റിയിട്ടുണ്ട്.

വിദഗ്ധ പരിശോധനകള്‍ക്കും തുടര്‍നടപടികള്‍ക്കുമായി വനംവകുപ്പിന് പക്ഷികളെയും യാത്രക്കാരെയും കൈമാറി. കൊച്ചി കസ്റ്റംസും വനംവകുപ്പും ചേര്‍ന്നായിരിക്കും തുടരന്വേഷണം നടത്തുക. നാലിനത്തില്‍ പെട്ട പക്ഷികളെയാണ് കൊണ്ടുവന്നത്. 25,000 മുതല്‍ രണ്ടുലക്ഷം രൂപവരെ വിലയുള്ള പക്ഷികളാണിവ. വിദേശത്തുനിന്ന് ആവശ്യമായ രേഖകളും മുന്‍കൂര്‍ അനുമതിയുമില്ലാതെ പക്ഷികളെ കടത്തിയാല്‍ മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. 75,000 രൂപ പ്രതിഫലത്തിന് വേണ്ടിയാണ് പക്ഷികളെ കടത്തിക്കൊണ്ടുവന്നതെന്നാണ് ഇവരുടെ മൊഴി.

Tags:    

Similar News