വഴിയരികില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടെ ശബരിമല തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി; മൂന്നു പേര്‍ ഗുരുതരാവസ്ഥയില്‍

വഴിയരികില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടെ ശബരിമല തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി; മൂന്നു പേര്‍ ഗുരുതരാവസ്ഥയില്‍

Update: 2024-12-09 04:25 GMT

പത്തനംതിട്ട: എരുമേലി പമ്പാവാലിയില്‍ വഴിയരികില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടെ തീര്‍ത്ഥാടകര്‍ക്ക് മേല്‍ കാര്‍ പാഞ്ഞുകയറി. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. തമിഴ്‌നാട് ട്രിച്ചി, താത്തുങ്കല്‍ പേട്ട സ്വദേശികളായ ശരവണന്‍ (37), ശങ്കര്‍ (35), സുരേഷ് (39) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ സുരേഷിന്റെ നില ഗുരുതരമാണ്. രാവിലെ എട്ടു മണിയോടെയാണ് അപകടമുണ്ടായത്.

പമ്പാവാലി പാലത്തിന് സമീപം വഴിവക്കില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന തീര്‍ത്ഥാടകര്‍ക്ക് മേലാണ് വാഹനം പാഞ്ഞുകയറിയത്. ശബരി തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിന്റെ വാഹനമാണ് അപകടത്തിനിടയാക്കിയത്. ഇവര്‍ സഞ്ചരിച്ച കാര്‍ മുന്‍പില്‍ പോയ ബസിലിടിച്ച ശേഷം തെന്നിമാറി തീര്‍ത്ഥാടകരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. പരിക്കേറ്റവരെയെല്ലാം കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയിലേയ്ക്ക് മാറ്റി.

Tags:    

Similar News