സഹോദരങ്ങളെ കാണാനായി സ്വന്തം വീട്ടില്‍ പോയി; ഭാര്യയെ മര്‍ദിച്ചും കഴുത്തില്‍ വെട്ടുകത്തിവെച്ച് വധഭീഷണി മുഴക്കിയും ഭര്‍ത്താവ്: അറസ്റ്റ് ചെയ്ത് പോലിസ്

ഭാര്യയുടെ കഴുത്തിൽ വെട്ടുകത്തിവെച്ച് ഭീഷണി, മർദനം; ഭർത്താവ് അറസ്റ്റിൽ

Update: 2024-12-14 04:05 GMT

ആലപ്പുഴ: സഹോദരങ്ങളെ കാണാനായി സ്വന്തം വീട്ടില്‍ പോയതിന് ഭാര്യയുടെ അതിക്രൂരമായി ഉപദ്രവിച്ച ഭര്‍ത്താവിനെ പോലിസ് അറസ്റ്റഅ ചെയ്തു. ആലിശ്ശേരി വാര്‍ഡില്‍ ചിറയില്‍വീട്ടില്‍ നസീര്‍ (46) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. കൂലിപ്പണിക്കാരിയായ നസീറിന്റെ ഭാര്യ ഷക്കീലയാണ് അതിക്രൂരമായ പീഡനത്തിന് ഇരയായത്.

കഴുത്തില്‍ വെട്ടുകത്തിവെച്ച് അമര്‍ത്തുകയും വധഭീഷണി മുഴക്കുകയും മര്‍ദിക്കുകയും ആയിരുന്നു. രാവിലെ ജോലിക്കു പോകുമ്പോള്‍ മകനോട് ചേര്‍ത്തലയിലുള്ള വീട്ടില്‍പ്പോയി സഹോദരങ്ങളെ കണ്ടതിനുശേഷമേ തിരിച്ചെത്തുകയുള്ളൂവെന്നു പറഞ്ഞിരുന്നു. ഇത് നസീര്‍ കേട്ടു. വൈകീട്ട് മദ്യപിച്ചെത്തിയ നസീര്‍, വെട്ടുകത്തിയെടുത്ത് ഭാര്യയുടെ കഴുത്തില്‍വെച്ച് അമര്‍ത്തുകയും അസഭ്യംപറഞ്ഞുകൊണ്ട് വെട്ടുകത്തിയുടെ പിന്‍ഭാഗംകൊണ്ട് മുഖത്തും മുതുകിലും മര്‍ദിക്കുകയും ചെയ്തു.

പരിക്കേറ്റ ഷക്കീല ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടുകയും പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. സംഭവത്തിനുശേഷം നഗരത്തിന്റെ പലയിടങ്ങളിലായി ഒളിച്ചുനടക്കുകയായിരുന്നു നസീര്‍. സൗത്ത് പോലീസ് സ്റ്റേഷന്‍ ഐ.എസ്.എച്ച്.ഒ. കെ. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതി റിമാന്‍ഡുചെയ്തു.

Tags:    

Similar News