ആലുവയില്‍ മുട്ട കയറ്റിവന്ന ലോറിക്കു പിന്നില്‍ ബസ്സിടിച്ചു; ഒറ്റയടിക്ക് നടുറോഡില്‍ പൊട്ടി ഒഴുകിയത് ഇരുപതിനായിരം മുട്ടകള്‍; വാഹനങ്ങള്‍ തെന്നാതിരിക്കാന്‍ അഗ്‌നിശമന സേന അവശിഷ്ടങ്ങള്‍ നീക്കി

നടുറോഡില്‍ മുട്ടകള്‍ പൊട്ടി ഒഴുകി; ആലുവയില്‍ ഗതാഗതം സ്തംഭിച്ചു

Update: 2024-12-17 11:44 GMT

കൊച്ചി: മുട്ട കയറ്റി വന്ന ലോറിയില്‍ ബസിടിച്ചുണ്ടായ അപകടത്തില്‍ ആലുവയില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. ആലുവ - പെരുമ്പാവൂര്‍ റൂട്ടിലായിരുന്നു സംഭവം. മുട്ട കയറ്റിവന്ന ലോറിക്ക് പിന്നില്‍ ബസിടിച്ചപ്പോള്‍ നിയന്ത്രണം വിട്ട വണ്ടി വേറെ രണ്ട് വാഹനങ്ങളിലിടിച്ച് റോഡിലെ മതില്‍ തകര്‍ത്തു.

20,000 ത്തോളം മുട്ടകള്‍ പൊട്ടി റോഡില്‍ ഒഴുകി. ഇതേ തുടര്‍ന്ന് വാഹനങ്ങള്‍ തെന്നാതിരിക്കാന്‍ ഫയര്‍ഫോഴ്‌സെത്തി മുട്ട അവശിഷ്ടങ്ങള്‍ നീക്കി. ശേഷമാണ് ഗതാഗതം പൂര്‍ണനിലയില്‍ പുനഃസ്ഥാപിക്കാന്‍ സാധിച്ചത്.

ലോറി അടുത്തുള്ള വര്‍ക്ക്‌ഷോപ്പിലേക്ക് പാഞ്ഞുകയറി രണ്ടു കാറുകളിലും ഇടിച്ച ശേഷമാണ് നിന്നത്. അപകടത്തില്‍ ആളപായമില്ല.

ചൊവ്വാഴ്ച്ച രാവിലെ ഒമ്പത് മണിയോടുകൂടിയാണ് ആലുവ പെരുമ്പാവൂര്‍ റോഡില്‍ അപകടമുണ്ടായത്. ക്രിസ്മസ് വിപണി കണക്കിലെടുത്ത് വ്യാപാര സ്ഥാപനങ്ങളിലേക്ക് മുട്ട കയറ്റി കൊണ്ടുവന്ന പിക്കപ്പ് ലോറിയാണ് അപകടത്തില്‍ പെട്ടത്. സ്വകാര്യ ബസ് ലോറിക്ക് പുറകില്‍ വന്നിടിക്കുകയായിരുന്നു.

ലോറിയിലുണ്ടായിരുന്ന ഇരുപതിനായിരത്തോളം മുട്ടകള്‍ പൊട്ടി നശിച്ചു. അഗ്‌നിശമന സേന സ്ഥലത്തെത്തി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി റോഡ് ഗതാഗത യോഗ്യമാക്കി.

Tags:    

Similar News