മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യേണ്ടത് ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം; നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

മെഡിക്കൽ കോളജ്: റഫർ ചെയ്യേണ്ടത് ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം

Update: 2024-12-19 02:27 GMT

തിരുവനന്തപുരം: രോഗികളുടെ ഗുരുതരാവസ്ഥ വിലയിരുത്തി മാത്രമേ മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യാന്‍ പാടുള്ളൂവെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ ജില്ല, ജനറല്‍ ആശുപത്രികള്‍വരെയുള്ള സ്ഥാപനങ്ങളില്‍ വരുന്ന രോഗികളെ അവിടെത്തന്നെ പരമാവധി ചികിത്സിക്കണം. മതിയായ സൗകര്യങ്ങളോ ഡോക്ടര്‍മാരോ ഇല്ലെങ്കില്‍ മാത്രമാണ് മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യേണ്ടത്.

ആരോഗ്യ വകുപ്പ്, മെഡിക്കല്‍ കോളേജ്, medical collegeഓരോ ആശുപത്രികളുടെയും റഫറല്‍ ലിസ്റ്റ് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നു മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എല്ലാ ആശുപത്രികളും സൗകര്യങ്ങള്‍ പൂര്‍ണമായും വിനിയോഗിച്ച് മെഡിക്കല്‍ കോളജ് ആശുപത്രികളിലെ തിരക്കു കുറയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Tags:    

Similar News