എട്ടാംക്ലാസുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കി; യുവാവ് അറസ്റ്റില്‍

എട്ടാംക്ലാസുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കി; യുവാവ് അറസ്റ്റില്‍

Update: 2025-01-06 01:55 GMT

അടിമാലി: എട്ടാംക്ലാസുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ യുവാവിനെ വെള്ളത്തൂവല്‍ പോലീസ് അറസ്റ്റുചെയ്തു. പണിക്കന്‍കൂടി കുരിശിങ്കല്‍ വാലുപറമ്പില്‍ റെജി(39)യെയാണ് വെള്ളത്തൂവല്‍ പോലീസ് ശനിയാഴ്ച വൈകീട്ട് വീട്ടില്‍നിന്ന് അറസ്റ്റുചെയ്തത്.

രണ്ടുവര്‍ഷമായി ഇയാള്‍ കുട്ടിയെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിവരുകയായിരുന്നു. കുട്ടി വിവരം അമ്മയോട് പറയുകയും, അവര്‍ വെള്ളത്തൂവല്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പ്രതിയെ അടിമാലി കോടതി റിമാന്‍ഡുചെയ്തു.

Tags:    

Similar News