തിരുവനന്തപുരം- ബെംഗളൂരു റൂട്ടില്‍ മിന്നല്‍ ബസ് സര്‍വീസ് ആരംഭിക്കാനൊരുങ്ങി കെ എസ് ആര്‍ ടി സി; ട്രെയിനിനേക്കാള്‍ കുറഞ്ഞ സമയത്തില്‍ ലക്ഷ്യത്തില്‍ എത്താം
തിരുവനന്തപുരം: തിരുവനന്തപുരം- ബെംഗളൂരു റൂട്ടില്‍ മിന്നല്‍ ബസ് സര്‍വീസ് ആരംഭിക്കാനൊരുങ്ങി കെ എസ് ആര്‍ ടി സി. നിശ്ചിത സ്റ്റോപ്പുകളില്‍ മാത്രം നിര്‍ത്തി, മറ്റു ബസുകളേക്കാളും, ട്രെയിനുകളേക്കാളും കുറഞ്ഞ സമയത്തില്‍ സഞ്ചരിക്കുന്ന കെഎസ്ആര്‍ടിസിയുടെ മിന്നല്‍ സര്‍വീസുകളാണിത്.
കേരളത്തിനുള്ളില്‍ പല റൂട്ടുകളിലും മിന്നല്‍ സര്‍വീസുകള്‍ നേരത്തെയുണ്ടെങ്കിലും മറ്റു സംസ്ഥാനങ്ങളിലേക്ക് ഇത്തരം സര്‍വീസ് തുടങ്ങിയിട്ട് കുറച്ച് നാളുകള്‍ ആയതേയുള്ളൂ. പാലക്കാട് നിന്ന് കൊല്ലൂര്‍ മൂകാംബിക, കന്യാകുമാരി എന്നിവിടങ്ങളിലേക്ക് ആരംഭിച്ച അന്തര്‍സംസ്ഥാന മിന്നല്‍ ബസുകള്‍ വിജയമായി. ഇതോടെ കൂടുതല്‍ നഗരങ്ങളിലേക്ക് സര്‍വീസുകള്‍ ആംരഭിക്കുവാന്‍ കെഎസ്ആര്‍ടിസി തീരുമാനിക്കുകയാണ്.
ജില്ലകളില്‍ ഒരു സ്റ്റോപ്പ് എന്ന രീതിയിലാണ് മിന്നല്‍ ബസ് നിര്‍ത്തുന്നത്. തിരുവനന്തപുരം- ബെംഗളൂരു യാത്രയിലും കുറഞ്ഞ സ്റ്റോപ്പുകള്‍ മാത്രമായിരിക്കും. വേഗപരിധിയും മിന്നലിന് ബാധകമല്ല. നേരത്തെ കെഎസ്ആര്‍ടിസി മിന്നലിന്റെ വേഗപരിധി സംബന്ധിച്ച് കോടതിയില്‍ നിന്ന് പ്രത്യേക അനുമതിയും നേടിയിരുന്നു.