നിയന്ത്രണം വിട്ടെത്തിയ ബസ് മീൻ വണ്ടിയിൽ ഇടിച്ചു; അപകടം പാലത്തിൽ വെച്ച് ഓവർടേക്കിങ്ങിന് ശ്രമിക്കവേ; ഡ്രൈവർക്ക് ഗുരുതര പരിക്ക്; സംഭവം തൃശൂരിൽ
തൃശൂർ: തൃശൂരിൽ നിയന്ത്രണം തെറ്റിയെത്തിയ ബസിടിച്ച് പെട്ടി ഓട്ടോറിക്ഷാ ഡ്രൈവർക്ക് ഗുരുതര പരിക്ക്. കാഞാണി പെരുമ്പുഴ പാടത്ത് ഒന്നാം പാലത്തിൽ വെച്ചാണ് അപകടം സംഭവിച്ചത്. അമിത വേഗതയിലെത്തിയ ബസ് പെട്ടി ഓട്ടോറിക്ഷയിൽ ചെന്ന് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഡ്രൈവർ വെളുത്തൂർ സ്വദേശി മാരാൻ വീട്ടിൽ ഉണ്ണികൃഷ്ണന് ഗുരുതരമായി പരിക്ക് പറ്റിയിട്ടുണ്ട്.
മീൻ കച്ചവടക്കാരനായ ഉണ്ണികൃഷ്ണൻ പെട്ടി ഓട്ടോറിക്ഷയിൽ മീനെടുക്കാനായി ചേറ്റുവയിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. പെരിഞ്ഞനത്ത് നിന്നു തൃശ്ശൂർക്ക് വന്നിരുന്ന കമൽരാജ് ബസ് നിയന്ത്രണം വിട്ട് ഉണ്ണിക്കൃഷ്ണന്‍റെ വാഹനത്തിൽ ഇടിക്കുകയിയിരുന്നു.
ബസ് അമിത വേഗതയിലായിരുന്നുവെന്ന് കണ്ടു നിന്നവർ പറഞ്ഞു. പാലത്തിൽ വെച്ച് മറ്റൊരു വാഹനത്തെ മറി കടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം നടന്നത്. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.