പാലക്കാട് ജില്ലയിലെ ചെക് പോസ്റ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; നാല് മണിക്കൂറിനുള്ളില്‍ പിടിച്ചത് ഒന്നര ലക്ഷം രൂപ

പാലക്കാട് ജില്ലയിലെ ചെക് പോസ്റ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; പിടിച്ചത് ഒന്നര ലക്ഷം രൂപ

Update: 2025-01-11 03:42 GMT

പാലക്കാട്: പാലക്കാട് ജില്ലയിലെ വിവിധ മോട്ടോര്‍ വാഹന വകുപ്പ് ചെക് പോസ്റ്റുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. വേഷം മാറിയെത്തിയ വിജിലന്‍സ് 1,49,490 രൂപ പിടിച്ചെടുത്തു. വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണി മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണി വരെയായിരുന്നു എറണാകുളം വിജിലന്‍സ് റേഞ്ച് എസ്.പിയുടെയും പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്തില്‍ പരിശോധന നടത്തിയത്.

രാത്രി വേഷം മാറി ചെക് പോസ്റ്റുകളില്‍ എത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അവിടെ നില്‍ക്കുമ്പോള്‍ തന്നെ വിവിധ വാഹനങ്ങളില്‍ വരുന്ന ഡ്രൈവര്‍മാര്‍ വന്ന് പണം നല്‍കി പോകുന്നുണ്ടായിരുന്നു. വാളയാര്‍ ചെക്‌പോസ്റ്റില്‍ നിന്നാണ് ഏറ്റവുമധികം തുക പിടിച്ചെടുത്തത്. 90,650 രൂപയാണ് ഇവിടെ അനധികൃതമായി സൂക്ഷിച്ചിരുന്നത്. ഗോവിന്ദപുരത്തു നിന്ന് 10,140 രൂപയും ഗോപാലപുരത്ത് നിന്ന് 15,650 രൂപയും കണ്ടെടുത്തു. വാളയാര്‍ ഔട്ട് ചെക് പോസ്റ്റില്‍ നിന്നും 29,000 രൂപ കണ്ടെടുത്തു. മീനാക്ഷിപുരം ചെക്‌പോസ്റ്റില്‍ നിന്നും കിട്ടി 4050 രൂപ. ഉദ്യോഗസ്ഥര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് വിജിലന്‍സ് അറിയിച്ചു.

Tags:    

Similar News