'ഷാഫിക്ക് മസ്തിഷ്‌ക രക്തസ്രാവം; ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു; ശസ്ത്രക്രിയ നടത്തി'; സാധ്യമായ എല്ലാ ചികിത്സയും നല്‍കുന്നുണ്ടെന്ന് ബി ഉണ്ണികൃഷ്ണന്‍

'ഷാഫിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, ശസ്ത്രക്രിയ നടത്തി'

Update: 2025-01-24 14:47 GMT

കൊച്ചി: സംവിധായകന്‍ ഷാഫിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. സാധ്യമായ എല്ലാ ചികിത്സയും നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഷാഫി മസ്തിഷ്‌ക രക്തസ്രാവത്തിനുള്ള ചികിത്സയിലാണെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. രോഗം ഉടന്‍ ഭേദമാകും എന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞങ്ങള്‍ ഡോക്ടര്‍മാരുമായി സംസാരിച്ചു. ഏറ്റവും ഫലപ്രദമെന്ന് കരുതുന്ന എല്ലാ ചികിത്സയിലും നല്‍കുന്നുണ്ട്. അത് ഫലമുണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ആരോഗ്യ സ്ഥിതി ഗുരുതരാവസ്ഥയിലാണെന്നും മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഷാഫി. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഈ മാസം 16 നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ വെച്ചാണ് ഷാഫിയുടെ ആരോഗ്യനില സംബന്ധിച്ച വിവരം ബി ഉണ്ണികൃഷ്ണന്‍ പങ്കുവെച്ചത്. വെന്റിലേറ്ററിന്റെ സഹായം തുടരുകയാണ്. ചികിത്സ തുടരുന്നുണ്ട്. ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയില്ല.

എങ്കിലും ഏറ്റവും മെച്ചപ്പെട്ട ഫലം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായാണ് ഇവിടെ കാത്തുനില്‍ക്കുന്നത്.കുറച്ച് മുമ്പ് ഡോക്ടര്‍മാരുമായി സംസാരിച്ചു. ഏറ്റവും ഫലപ്രദമായ ചികിത്സയാണ് നല്‍കിവരുന്നതെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം തലച്ചോറില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. നിലവില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. കല്യാണരാമന്‍, തൊമ്മനും മക്കളും, ചട്ടമ്പിനാട്, മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് ഷാഫി.

Tags:    

Similar News