വയനാട്ടില്‍ വീണ്ടും കടുവ; പുല്‍പ്പള്ളിയില്‍ കടുവയെ കണ്ടതായി നാട്ടുകാര്‍

വയനാട്ടില്‍ വീണ്ടും കടുവ; പുല്‍പ്പള്ളിയില്‍ കടുവയെ കണ്ടതായി നാട്ടുകാര്‍

Update: 2025-01-26 17:57 GMT

വയനാട്: പുല്‍പ്പള്ളി കേളക്കവലയിലും കടുവയെ കണ്ടതായി നാട്ടുകാര്‍. പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി. എസ് ദിലീപ് കുമാറിന്റെ കൃഷിയിടത്തില്‍ വൈകിട്ടോടെയാണ് കടുവയെ കണ്ടതായാണ് പ്രദേശവാസികള്‍ പറയുന്നത്. സ്ഥലത്ത് വനം വകുപ്പ് തെരച്ചില്‍ ആരംഭിച്ചു.

അതേസമയം, കടുവാ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വയനാട്ടിലെ നാലിടങ്ങളില്‍ നാളെ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാരക്കൊല്ലി , മേലേ ചിറക്കര, പിലാക്കാവ് മൂന്ന് റോഡ് ഭാഗം, മണിയം കുന്ന് ഭാഗം എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. നാളെ രാവിലെ ആറ് മുതല്‍ 48 മണിക്കൂറാണ് കര്‍ഫ്യൂ.

Similar News