ശ്രീകണ്ഠപുരം പൂപ്പറമ്പിലെ കടയില്‍നിന്ന് ഒരു ലക്ഷം രൂപ കവര്‍ന്ന പ്രതി പാലക്കാട് പിടിയില്‍

ശ്രീകണ്ഠപുരം പൂപ്പറമ്പിലെ കടയില്‍നിന്ന് ഒരു ലക്ഷം രൂപ കവര്‍ന്ന പ്രതി പാലക്കാട് പിടിയില്‍

Update: 2025-01-26 18:02 GMT

കണ്ണൂര്‍: ശ്രീകണ്ഠപുരം പൂപ്പറമ്പിലെ കടയില്‍നിന്ന് ഒരു ലക്ഷം രൂപയടങ്ങിയ ബാഗുമായി കടന്നുകളഞ്ഞ പ്രതി പിടിയില്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂപ്പറമ്പിനടുത്തു താമസിച്ചിരുന്ന റോയിച്ചന്‍ ചാലിയില്‍ എന്ന ആളാണ് പിടിയിലായത്. പാലക്കാട് ആലത്തൂരില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

കേരളത്തിലെ പല സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ മോഷണമുള്‍പ്പെടെയുള്ള പല കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നൂറുകണക്കിന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.

പ്രതിയുടേതെന്നു സംശയിച്ച മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാള്‍ ആലത്തൂരിലുണ്ടെന്നു പൊലീസിന് മനസ്സിലായത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു മോഷണം. പ്രതി ഓടി പോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

കുടിയാന്മല സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ബിജോയിയുടെ നേതൃത്വത്തില്‍ എസ്.ഐ ചന്ദ്രന്‍, എ.എസ്.ഐ സിദ്ധിഖ്, സി.പി.ഒ സുജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Similar News