ഒരുമിച്ചിരുന്നു മദ്യപിച്ചശേഷം ജ്യോത്സ്യനെ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി ഉപേക്ഷിച്ച കേസ്; പ്രതികള്‍ കുറ്റക്കാര്‍: ശിക്ഷാ വിധി നാളെ

ഒരുമിച്ചിരുന്നു മദ്യപിച്ചശേഷം ജ്യോത്സ്യനെ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി ഉപേക്ഷിച്ച കേസ്; പ്രതികള്‍ കുറ്റക്കാര്‍: ശിക്ഷാ വിധി നാളെ

Update: 2025-01-30 02:29 GMT

തൊടുപുഴ: ഒരുമിച്ചിരുന്നു മദ്യപിച്ചശേഷം വാക്കുതര്‍ക്കത്തിനിടെ ജ്യോത്സ്യന്‍ മാരിയപ്പനെ (70) കൊലപ്പെടുത്തി ചാക്കില്‍ കെട്ടി ഉപേക്ഷിച്ച കേസില്‍ പ്രതികള്‍ കുറ്റക്കാരെന്നു കോടതി. എരുമേലി ശാന്തിപുരം സ്വദേശി ആലയില്‍ മിഥുന്‍ (26), മറയൂര്‍ ബാബുനഗര്‍ സ്വദേശി അന്‍പഴകന്‍ (65) എന്നിവരാണു പ്രതികള്‍. ഇരുവര്‍ക്കുമുള്ള ശിക്ഷ നാളെ വിധിക്കും.

2020 ഫെബ്രുവരി 23ന് ആണ് കൊലപാതകം നടന്നത്. തമിഴ്‌നാട്ടിലായിരുന്ന മാരിയപ്പന്‍ നാട്ടിലെത്തിയ ശേഷം വീട്ടില്‍ പോകാതെ സുഹൃത്തായ അന്‍പഴകന്റെ വീട്ടിലാണു കിടന്നത്. ഇവരോടൊപ്പം മിഥുനുമുണ്ടായിരുന്നു. രാത്രി 9നു മൂവരും ഒരുമിച്ചു മദ്യപിച്ചു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ മിഥുനും അന്‍പഴകനും ചേര്‍ന്ന് മാരിയപ്പനെ കൊലപ്പെടുത്തുക ആയിരുന്നു.

പുലര്‍ച്ചെ 3നു മിഥുനും അന്‍പഴകനും ചേര്‍ന്നു മൃതദേഹം ചാക്കില്‍കെട്ടി തൊട്ടടുത്തുള്ള കെഎസ്ഇബി ഓഫിസിന് പിന്‍ഭാഗത്ത് ചാക്കില്‍ കെട്ടി ഉപേക്ഷിക്കുകയായിരുന്നു.

ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളുടെയും ഫൊറന്‍സിക് തെളിവുകളുടെയും അടിസ്ഥാനത്തിലാണു പ്രതികളെ തിരിച്ചറിഞ്ഞത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എസ്.എസ്.സനീഷ് ഹാജരായി.

Tags:    

Similar News