കൈക്കൂലി; പത്ത് വര്‍ഷത്തിനിടെ പിടിയിലായത് 298 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍: അനധികൃത സ്വത്ത് സമ്പാദനത്തിന് പിടിയിലായത് 184 പേര്‍

കൈക്കൂലി; പത്ത് വര്‍ഷത്തിനിടെ പിടിയിലായത് 298 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍

Update: 2025-02-17 02:20 GMT
കൈക്കൂലി; പത്ത് വര്‍ഷത്തിനിടെ പിടിയിലായത് 298 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍: അനധികൃത സ്വത്ത് സമ്പാദനത്തിന് പിടിയിലായത് 184 പേര്‍
  • whatsapp icon

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ 2014 മുതല്‍ 2024വരെ സംസ്ഥാനത്ത് വിജിലന്‍സിന്റെ പിടിയിലായത് 298 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. ഇതേ കാലയളവില്‍ അനധികൃത സ്വത്ത് സമ്പാദനത്തിന് 184 പേരും പിടിയിലായി. കൈക്കൂലി വാങ്ങിയതിന് ഏറ്റവും കൂടുതല്‍പ്പേര്‍ പിടിയിലായത് കോട്ടയം ജില്ലയില്‍നിന്നാണ്, 45 പേര്‍. തിരുവനന്തപുരമാണ് രണ്ടാംസ്ഥാനത്ത്, 33 പേര്‍.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എറണാകുളം ജില്ലയില്‍നിന്നാണ് ഏറ്റവുമധികം ഉദ്യോഗസ്ഥര്‍ പിടിയിലായത്-71 പേര്‍. ഇക്കാര്യത്തിലും രണ്ടാംസ്ഥാനം തിരുവനന്തപുരത്തിനാണ്-55 പേര്‍.

എന്നാല്‍, ഇതേ കാലയളവില്‍ കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ടത് എട്ടുപേര്‍മാത്രമാണ്. പരാതിക്കാര്‍ പിന്‍വാങ്ങുന്നതടക്കമുള്ള കാരണങ്ങളാണ് ശിക്ഷ ഒഴിവാകുന്നതിന് കാരണമായി മാറുന്നത്. പ്രോപ്പര്‍ ചാനല്‍ പ്രസിഡന്റ് എം.കെ. ഹരിദാസിന് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ നല്‍കിയ വിവരാവകാശ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

Tags:    

Similar News