ഗുജറാത്തിലുള്ള ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍; സിസിടിവി സെര്‍വര്‍ ഹാക്ക് ചെയ്‌തെന്ന് ആശുപത്രി അധികൃതര്‍: അന്വേഷണം ആരംഭിച്ച് പോലിസ്

ഗുജറാത്തിലുള്ള ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍

Update: 2025-02-18 04:26 GMT

രാജ്കോട്: ഗുജറാത്തില്‍ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതായി ആരോപണം. ആശുപത്രിയില്‍ സ്ത്രീകളെ പരിശോധിക്കുന്നതിന്റെയും മറ്റും നിരവധി വീഡിയോകളാണ് യൂട്യൂബിലും ടെലഗ്രാമിലും പ്രചരിച്ചത്. സംഭവത്തില്‍ പോലിസ് അന്വേഷണം തുടങ്ങി.

രാജ്കോടിലെ പായല്‍ മെറ്റേണിറ്റി ഹോമിലെ ദൃശ്യങ്ങളാണ് പ്രചരിച്ചത്. ആശുപത്രിയിലെ സിസിടിവി സെര്‍വര്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്നാണ് അധികൃതരുടെ വാദം. നഴ്സിങ് ജീവനക്കാര്‍ സ്ത്രീകള്‍ക്ക് കുത്തിവയ്പ്പ് നല്‍കുന്നതിന്റെ സിസിടിവി ക്ലിപ്പുകളാണ് ഓണ്‍ലൈനില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടത്. സംഭവം അഹമ്മദാബാദ് സൈബര്‍ ക്രൈം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുകയും നടപടി ആരംഭിക്കുകയും ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ ആശുപത്രി ഡയറക്ടറെ പോലീസ് ചോദ്യം ചെയ്തു. ഡോക്ടര്‍മാരുള്‍പ്പെടെ മുഴുവന്‍ ആശുപത്രി ജീവനക്കാരെയും അന്വേഷണസംഘം ചോദ്യം ചെയ്തുവരികയാണ്.

Tags:    

Similar News