കൂടലില്‍ 14 കാരനെ മര്‍ദ്ദിച്ച സംഭവം; അച്ഛന്‍ രാജേഷ് കുമാര്‍ അറസ്റ്റില്‍

കൂടലില്‍ 14 കാരനെ മര്‍ദ്ദിച്ച സംഭവം; അച്ഛന്‍ രാജേഷ് കുമാര്‍ അറസ്റ്റില്‍

Update: 2025-02-27 04:25 GMT

പത്തനംതിട്ട: കൂടലില്‍ 14 കാരനെ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അച്ഛന്‍ രാജേഷ് കുമാറിനെ പോലിസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മര്‍മ്മ ഭാഗത്തും തുടയിലും വയറിലും ബെല്‍റ്റ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുക ആയിരുന്നു. മകനെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള പിതാവ് ദേഹോപദ്രവം ഏല്‍പ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന് എഫ് ഐ ആര്‍. ജുവനയില്‍ ജസ്റ്റിസ് ആക്ട് അടക്കം വകുപ്പുകള്‍ ചുമത്തി ഇന്നലെ പൊലീസ് കേസെടുത്തിരുന്നു.

ഇന്നലെയാണ് സംഭവവുമായി ബന്ധപ്പെട്ട വീഡിയോ പുറത്തു വന്നത്. ഇന്നലെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹിതം സി ഡബ്ല്യൂ സി പൊലീസിന് പരാതി നല്‍കിയിരുന്നു. സി ഡബ്ല്യൂ സിയാണ് കൂടല്‍ പൊലീസ് സ്റ്റേഷനിലേക്ക് പരാതി നല്‍കിയത്. പൊലീസിലേക്ക് പരാതി നല്‍കാന്‍ ധൈര്യമില്ലാത്തതിനെത്തുടര്‍ന്ന് സി ഡബ്ല്യൂ സിയില്‍ പരാതി നല്‍കുകയായിരുന്നുവെന്നു. അങ്ങനെയാണ് സി ഡബ്ല്യൂ സി പരാതി ഏറ്റെടുത്ത് പൊലീസിന് കൈമാറിയത്.

Tags:    

Similar News