വീടുകളിലെ പ്രസവം; നവജാത ശിശുക്കള്‍ കൂടുതല്‍ മരിച്ചത് കഴിഞ്ഞ വര്‍ഷമെന്ന് ആരോഗ്യ വകുപ്പ്
വീടുകളിലെ പ്രസവം; നവജാത ശിശുക്കള്‍ കൂടുതല്‍ മരിച്ചത് കഴിഞ്ഞ വര്‍ഷമെന്ന് ആരോഗ്യ വകുപ്പ്
കോട്ടയം: വീടുകളില്‍ നടക്കുന്ന പ്രസവങ്ങളില്‍ സംസ്ഥാനത്ത് നവജാത ശിശുക്കള്‍ കൂടുതല്‍ മരിച്ചതു കഴിഞ്ഞ വര്‍ഷമെന്ന് ആരോഗ്യ വകുപ്പിന്റെ കണക്ക്. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ വീടുകളില്‍ നടന്ന പ്രസവങ്ങളിലൂടെ സംസ്ഥാനത്ത് ഒന്‍പത് നവജാത ശിശുക്കള്‍ മരിച്ചതായി ആരോഗ്യ വകുപ്പിന്റെ വിവരാവകാശ രേഖയില്‍ പറയുന്നു. 2020 മുതല്‍ 2024 മാര്‍ച്ച് വരെയുള്ള കണക്കുകളുമായി അതിനു ശേഷമുള്ള കാലത്തെ മരണ നിരക്ക് താരതമ്യം ചെയ്തപ്പോഴാണ് ഈ വിവരമുള്ളത്.
അഭിഭാഷകനായ കുളത്തൂര്‍ ജയ്‌സിങ്ങിന് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയം നല്‍കിയ വിവരാവകാശ മറുപടിയാണ് കണക്കുകള്‍ ലഭിച്ചത്. 2024 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ എറണാകുളം - 2, തൃശൂര്‍ - 2, കോഴിക്കോട് - 1, തിരുവനന്തപുരം - 1, കോട്ടയം - 1, ആലപ്പുഴ - 2 എന്നിങ്ങനെയാണ് മരണവിവര കണക്കുകള്‍. 2021 മുതല്‍ 2024 മാര്‍ച്ച് വരെ മലപ്പുറം - 4, കാസര്‍കോട് - 1, പാലക്കാട് - 1, തിരുവനന്തപുരം - 1, പത്തനംതിട്ട - 1, കോട്ടയം - 1 എന്നിങ്ങനെ മരണം റിപ്പോര്‍ട്ട് ചെയ്തു.