സോഷ്യല്‍ മീഡിയയില്‍ നിന്ന് യുവതികളുടെ ഫോട്ടോയെടുത്ത് അശ്ലീല ഇന്‍സ്റ്റഗ്രാം പേജുകളില്‍ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റില്‍
യുവതികളുടെ ഫോട്ടോയെടുത്ത് അശ്ലീല ഇന്‍സ്റ്റഗ്രാം പേജുകളില്‍ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റില്‍
By : സ്വന്തം ലേഖകൻ
Update: 2025-03-12 13:19 GMT
കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ നിന്നും യുവതികളുടെ ചിത്രമെടുത്ത് അശ്ലീല ഇന്‍സ്റ്റഗ്രാം പേജുകളില്‍ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റില്‍. കൈതപ്പൊയില്‍ സ്വദേശി ശരണ്‍ രഘുവാണ് അറസ്റ്റിലായത്. കോഴിക്കോട് റൂറല്‍ സൈബര്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളില്‍ നിന്നാണ് ഇയാള്‍ യുവതികളുടെ ഫോട്ടോകള്‍ ഡൗണ്‍ലോഡ് ചെയ്തത്.