ചെര്‍ളടുക്കയില്‍ പതിനാറുകാരനെ സ്റ്റീല്‍ പൈപ്പും നഞ്ചക്കും ഉപയോഗിച്ച് ആക്രമിച്ചതായി പരാതി; അഞ്ചുപേര്‍ക്കെതിരെ ബദിയഡുക്ക പോലീസ് കേസെടുത്തു
By : സ്വന്തം ലേഖകൻ
Update: 2025-03-27 07:08 GMT
കാസര്‍ഗോഡ്: ചെര്‍ളടുക്കയില്‍ പതിനാറുകാരനെ സ്റ്റീല്‍ പൈപ്പും നഞ്ചക്കും ഉപയോഗിച്ച് ആക്രമിച്ചതായി പരാതി. സംഭവത്തില്‍ ചെര്‍ക്കള, നെല്ലിക്കട്ട, സാല് തടുക്ക സ്വദേശികളായ അഞ്ചുപേര്‍ക്കെതിരെ ബദിയഡുക്ക പോലീസ് കേസെടുത്തു. വധശ്രമത്തിനാണ് കേസ്. രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അബുതാഹിര്‍ (20), മുഹമ്മദ് ഷരീക്ക് (20) എന്നിവരാണ് അറസ്റ്റിലായത്. മറ്റ് മൂന്ന് പേര് കടന്നുകളഞ്ഞു. ഇവരെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
തിങ്കളാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. രാത്രി എട്ടോടെ കൂട്ടുകാര്‍ക്കൊപ്പം നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിയെ സംഘം ആക്രമിക്കുകയായിരുന്നു.