കാഞ്ഞങ്ങാട് പടന്നക്കാട് മേല്‍പ്പാലത്തില്‍ ഇരുചക്ര വാഹനത്തില്‍ ടാങ്കര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് പൊലീസ് ഉദ്യോഗസ്ഥന്‍; വിനീഷിന്റെ മരണം ജോലിക്ക് പോകുന്നതിനിടെ

Update: 2025-03-30 06:24 GMT

കാസര്‍കോട്: കാഞ്ഞങ്ങാട് പടന്നക്കാട് മേല്‍പ്പാലത്തില്‍ ഇരുചക്രവാഹനത്തില്‍ ടാങ്കര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറായ കരിവെള്ളൂര്‍ സ്വദേശി വിനീഷ് (35) ആണ് മരിച്ചത്. രാവിലെ 9.30ന് ആയിരുന്നു അപകടം. സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്കു പോകുന്നതിടെയാണ് അപകടമുണ്ടായത്.

കാഞ്ഞങ്ങാട് അഗ്‌നിരക്ഷാ സേനയെത്തിയ ശേഷം മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. നിര്‍മാണത്തില്‍ അപാകത ആരോപിക്കപ്പെടുന്ന മേല്‍പാലത്തില്‍ പൂര്‍ണമായി റീ ടാറിങ് നടത്തിയിരുന്നില്ല. ഇതാണ് അപകടങ്ങള്‍ക്കുള്ള പ്രധാന കാരണമെന്നാണ് ആരോപണം. പാലത്തിനു മുകളിലുണ്ടായ അപകടങ്ങളില്‍ ഇതുവരെ 10ല്‍ ഏറെ പേര്‍ മരിച്ചു.

Similar News