പാലക്കാട് പുളി പറിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് ഗൃഹനാഥന് മരിച്ചു
പാലക്കാട് പുളി പറിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് ഗൃഹനാഥന് മരിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-03-29 14:03 GMT
പാലക്കാട്: പറമ്പിലെ മരത്തില്‍ നിന്നും പുളി പറിക്കുന്നതിനിടെ പിടിവിട്ട് താഴേക്കുവീണ ഗൃഹനാഥന് മരിച്ചു. മംഗലം ഡാം കരിങ്കയം മുടക്കുഴ വീട്ടില്‍ രവീന്ദ്രന് (72) ആണ് മരിച്ചത്. പറമ്പിലെ മരത്തില്‍ കയറി പുളി പറിക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പൊലീസിന്റെ നടപടിക്രമങ്ങള്‍ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.