ഒറ്റപ്പാലം മീറ്റ്നയില്‍ ഇരുസംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം; തടയാനെത്തിയ ഗ്രേഡ് എസ്ഐ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് വെട്ടേറ്റു

ഒറ്റപ്പാലം മീറ്റ്നയില്‍ സംഘര്‍ഷം; എസ്ഐ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് വെട്ടേറ്റു

Update: 2025-04-01 01:07 GMT

ഒറ്റപ്പാലം: മീറ്റ്നയില്‍ സംഘര്‍ഷം തടയാനെത്തിയ ഗ്രേഡ് എസ്ഐ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് അക്രമികളുടെ വെട്ടേറ്റു. ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ രാജ് നാരായണനും ആക്രമണം നടത്തിയതിന് മീറ്റ്നയില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത അക്ബര്‍ എന്നയാള്‍ക്കുമാണ് വെട്ടേറ്റത്.

തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. മീറ്റ്നയില്‍ ഇരുസംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടന്നതറിഞ്ഞ് പോലീസ് ഇവിടേക്കെത്തിയിരുന്നു. അക്ബറും മറുവിഭാഗവും തമ്മിലായിരുന്നു സംഘര്‍ഷം. ഇതില്‍ ചിലര്‍ക്ക് പരിക്കേറ്റിരുന്നു. ഇവിടെനിന്ന് പോലീസ് അക്ബറിനെ കസ്റ്റഡയില്‍ എടുത്ത്, ജീപ്പിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ഒരു വിഭാഗം ആക്രമിച്ചത്.

പരിക്കേറ്റ ഇരുവരെയും കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജ് നാരായണന് കൈയ്ക്ക് പരിക്കേറ്റതായാണ് വിവരം. സംഘര്‍ഷത്തിന്റെ കാരണം വ്യക്തമല്ല.

Tags:    

Similar News