ഇന്‍സ്റ്റഗ്രാമില്‍ യുവതിക്ക് ഹലോ അയച്ചതിന് യുവാവിനെ മര്‍ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍

ഇന്‍സ്റ്റഗ്രാമില്‍ യുവതിക്ക് ഹലോ അയച്ചതിന് യുവാവിനെ മര്‍ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍

Update: 2025-03-29 14:19 GMT

ഇന്‍സ്റ്റഗ്രാമില്‍ യുവതിക്ക് ഹലോ അയച്ചതിന് യുവാവിനെ മര്‍ദിച്ച കേസില്‍ പ്രതികള്‍ പിടിയില്‍. ആലപ്പുഴ അരൂക്കുറ്റി സ്വദേശികളായ പ്രഭജിത് കൂട്ടാളി സിന്തല്‍ എന്നിവര്‍ പിടിയിലായത്. പ്രഭജിത്തിന്റെ പെണ്‍ സുഹൃത്തിന് മെസ്സേജ് അയച്ചതിനായിരുന്നു യുവാവിനെ മര്‍ദ്ദിച്ചത്.

കേസില്‍ പെണ്‍സുഹൃത്തും അറസ്റ്റിലായി. ഇടക്കൊച്ചി സ്വദേശി മേരി സെലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പ്രേരണയിലാണ് യുവാവിനെ മര്‍ദ്ദിച്ചതെന്ന് പൊലീസ് അറിയിച്ചു. അരുക്കുറ്റി പഞ്ചായത്ത് കണിച്ചിക്കാട് ജിബിന് (29) ആണ് മര്‍ദനമേറ്റത്.

മര്‍ദനത്തില്‍ വാരിയെല്ലൊടിഞ്ഞ് ശ്വാസകോശത്തിന് പരിക്കേറ്റ ജിബിന്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. അരൂക്കുറ്റിയിലേക്ക് ബൈക്കില്‍ പോകുകയായിരുന്ന ജിബിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു.

Similar News