സാമൂഹിക-സാമ്പത്തികനീതി-സുതാര്യത എന്നിവ ഉറപ്പാക്കുന്നതിന് വഖഫ് ബില്‍ നിര്‍ണായകമെന്ന് പ്രധാനമന്ത്രി; പ്രതികരിച്ച് മോദി

Update: 2025-04-04 06:55 GMT

ന്യൂഡല്‍ഹി: സാമൂഹിക-സാമ്പത്തികനീതി-സുതാര്യത എന്നിവ ഉറപ്പാക്കുന്നതിന് വഖഫ് ബില്‍ നിര്‍ണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറെ കാലമായി പിന്നോക്കം നില്‍ക്കുന്നവരെ ബില്‍ സഹായിക്കുമെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. പാര്‍ലമെന്ററി കമ്മിറ്റി ചര്‍ച്ചകളില്‍ പങ്കെടുത്ത് നിയമനിര്‍മാണം ശക്തിപ്പെടുത്തുന്നതിന് സംഭാവനകള്‍ നല്‍കിയ എല്ലാ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു.

പാര്‍ലമെന്ററി കമ്മിറ്റിക്ക് വിലപ്പെട്ട അഭിപ്രായങ്ങള്‍ നല്‍കിയവര്‍ക്കും നന്ദി അറിയിച്ചു. വഖഫ് നിയമഭേദഗതി ബില്‍ സുതാര്യത വര്‍ധിപ്പിക്കുകയും ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പതിറ്റാണ്ടുകളായി വഖഫ് സമ്പ്രദായം സുതാര്യതയുടെയും ഉത്തരവാദിത്വത്തിന്റെയും അഭാവത്തില്‍ ആയിരുന്നു. മുസ്ലീം സ്ത്രീകള്‍ളുടെയും ദരിദ്രരായ മുസ്ലീങ്ങളുടെയും താല്പര്യങ്ങള്‍ക്ക് അത് ദോഷം ചെയ്തു.

ഓരോ പൗരന്റെയും അന്തസിന് മുന്‍ഗണന നല്‍കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇങ്ങനെയാണ് നമ്മള്‍ കൂടുതല്‍ ശക്തമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കുന്നതെന്ന് അദേഹം എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി.

Similar News