ചക്രവാതച്ചുഴി: സംസ്ഥാനത്ത് നാളെ വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ഇന്ന് നാലു ജി്ല്ലകളില്‍ യെല്ലോ അലേര്‍ട്ട്

ചക്രവാതച്ചുഴി: സംസ്ഥാനത്ത് നാളെ വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ഇന്ന് നാലു ജി്ല്ലകളില്‍ യെല്ലോ അലേര്‍ട്ട്

Update: 2025-04-05 01:09 GMT
ചക്രവാതച്ചുഴി: സംസ്ഥാനത്ത് നാളെ വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ഇന്ന് നാലു ജി്ല്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • whatsapp icon

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനത്താല്‍ സംസ്ഥാനത്ത് നാളെ വരെ ശക്തമായ മഴ തുടരും. വിവിധ ജില്ലകളില്‍ ഇന്നലെ ശക്തമായ മഴ ലഭിച്ചു. തെക്കന്‍ തമിഴ്‌നാടിനു മുകളിലും തെക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളിലുമായുള്ള ചക്രവാതച്ചുഴിയാണ് മഴയ്ക്കു കാരണം. അറബിക്കടലില്‍, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍നിന്നു വരുന്ന കാറ്റ് ഒരുമിച്ച് ശക്തി പ്രാപിക്കുന്നതും മഴയെ സ്വാധീനിക്കുന്നു.

ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്നും മലപ്പുറം, വയനാട് ജില്ലകളില്‍ നാളെയും യെലോ അലര്‍ട്ടാണ്. 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും. മിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍വരെ കാറ്റിനു സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. അതിശക്തമായ മഴയ്ക്കാണ് ഇന്നും സാധ്യത.

ആന്‍ഡമാന്‍ കടലില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ നാളെയും 8നും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് ദേശീയ സമുദ്രസ്ഥിതി പഠനഗവേഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്ത്, ഇന്ന് രാവിലെ 11.30 മുതല്‍ രാത്രി 11.30 വരെ 0.8 മുതല്‍ 1.2 മീറ്റര്‍ വരെ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും പ്രദേശവാസികളും ജാഗ്രത പാലിക്കണം.

Tags:    

Similar News