ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിന് സാധ്യത; 12 മുതല്‍ കേരളത്തില്‍ വീണ്ടും മഴ പെയ്തേക്കും
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിന് സാധ്യത; 12 മുതല്‍ കേരളത്തില്‍ വീണ്ടും മഴ പെയ്തേക്കും
By : സ്വന്തം ലേഖകൻ
Update: 2025-04-07 02:18 GMT
തിരുവനന്തപുരം: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചൊവ്വാഴ്ചയോടെ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്. ഈ സീസണിലെ ആദ്യ ന്യൂനമര്ദമായിരിക്കും ഇത്. ന്യൂനമര്‍ദം വടക്കോട്ട് നീങ്ങുമെന്നതിനാല്‍ കേരളത്തില്‍ സ്വാധീനം ചെലുത്തില്ല. തിങ്കളാഴ്ചയോടെ കേരളത്തില്‍ മഴ കുറയും. 12 മുതല്‍ കേരളത്തില്‍ വീണ്ടും മഴയ്ക്ക് സാധ്യതയുണ്ട്.