കാറിന് കൈകാണിച്ചിട്ടും നിര്‍ത്താതെ പോലിസുകാരനെ ഇടിച്ചു തെറിപ്പിച്ച സംഭവം; രണ്ടു പേര്‍ പിടിയില്‍
കാറിന് കൈകാണിച്ചിട്ടും നിര്‍ത്താതെ പോലിസുകാരനെ ഇടിച്ചു തെറിപ്പിച്ച സംഭവം; രണ്ടു പേര്‍ പിടിയില്‍
മലപ്പുറം: വളാഞ്ചേരിയില്‍ വെച്ച് പൊലീസ് കൈകാണിച്ചിട്ടും കാര്‍ നിര്‍ത്താതെ പോലീസുകാരനെ ഇടിച്ചുതെറിപ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി. കാര്‍ ഓടിച്ചിരുന്ന ഇരിമ്പിളിയം സ്വദേശി അബ്ദുറസാഖ് (38), ആലപ്പുഴ കൃഷ്ണപുരം സ്വദേശി ലത്തീഫ് (49) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൂടെ കാറില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ക്കെതിരെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പട്ടാമ്പി ഭാഗത്തുനിന്ന് വരികയായിരുന്ന കാറിന് പൊലീസ് കൈകാണിച്ചെങ്കിലും നിര്‍ത്താന്‍ ഇവര്‍ തയ്യാറായില്ല. റോഡില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ ആര്‍.പി. മനുവിന്റെ ഇടതുകാലില്‍ ഇടിക്കുകയും തുടര്‍ന്നും വാഹനം നിര്‍ത്താതെ ഓടിച്ച് പോവുകയായിരുന്നു. കാര്‍ കോഴിക്കോട് റോഡില്‍ വളാഞ്ചേരി ഗ്രാന്റ് ബാറിന് സമീപത്തു നിന്നാണ് പൊലീസ് പിടികൂടിയത്.