യുവതിയെ വിവസ്ത്രയാക്കി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി; കൗമാരക്കാരന്‍ പിടിയില്‍: യുവതി ഉള്‍പ്പെട്ട സംഘം ലഹരിയിലായിരുന്നതായും സംശയം
യുവതിയെ വിവസ്ത്രയാക്കി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി; കൗമാരക്കാരന്‍ പിടിയില്‍
കോഴിക്കോട്: യുവതിയെ വിവസ്ത്രയാക്കി ദൃശ്യം പകര്‍ത്തിയ സംഭവത്തില്‍ കൗമാരക്കാരനെ പൊലീസ് പിടികൂടി. വയനാട്ടില്‍ വെച്ച് തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. സുഹൃത്തായ കൗമാരക്കാരന്‍ കൂട്ടിക്കൊണ്ടുപോയി നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് വയനാട് സ്വദേശിയായ യുവതി മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തായ പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരനെ പിടികൂടിയത്. കൗമാരക്കാരനൊപ്പം ഇയാളുടടെ രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഒളിവില്‍ പോയ ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കൗമാരക്കാരനെ ജുവനൈല്‍ ജസ്റ്റിസിന് മുന്നില്‍ ഹാജരാക്കിയെന്ന് മെഡിക്കല്‍ കോളജ് പൊലീസ് അറിയിച്ചു.
ദേശീയപാത ബൈപ്പാസില്‍ സുഹൃത്തായ കൗമാരക്കാരനൊപ്പം ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു യുവതി. ഭക്ഷണം കഴിക്കുന്നതിനിടെ കൗമാരക്കാരന്റെ മറ്റ് രണ്ട് സുഹൃത്തുക്കളും ഇവിടേക്കെത്തി. തുടര്‍ന്ന് നാലു പേരും ചേര്‍ന്ന് ബൈക്കില്‍ കുന്നമംഗലം ഭാഗത്തുള്ള ഒരു വീട്ടിലേക്ക് പോകുകയായിരുന്നു. ഇവിടെയെത്തിയ ശേഷമാണ് നഗ്‌നയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് യുവതിയുടെ പരാതി.
എന്നാല്‍ യുവതി ഉള്‍പ്പെടെയുള്ളവര്‍ ലഹരിയിലായിരുന്നോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. യുവതി പറയുന്ന കാര്യങ്ങളില്‍ വ്യക്തതക്കുറവുണ്ട്. യുവതിയുടെ പരാതിയില്‍ പറയുന്ന മറ്റു രണ്ട് പേരെ തിരിച്ചറിഞ്ഞു. ഇവര്‍ ഒളിവിലാണ്. ഇവരെ ഉടന്‍ തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.