ആറന്മുള വിമാനത്താവള ഭുമിയില്‍ അഞ്ചു കഞ്ചാവ് ചെടി വളര്‍ത്തി; പ്രതിക്ക് അഞ്ചു വര്‍ഷം കഠിനതടവും 25000 രൂപ പിഴയും

Update: 2025-04-26 07:55 GMT

കോഴഞ്ചേരി: ആറന്മുള വിമാനത്താവള മിച്ചഭൂമിയില്‍ കൈയേറി താമസിക്കുന്ന സ്ഥലത്ത് കഞ്ചാവ് കൃഷി ചെയ്ത കേസിലെ പ്രതിക്ക് അഞ്ചു വര്‍ഷം കഠിനതടവും 25000 രൂപ പിഴയും കോടതി വിധിച്ചു. വെണ്ണപ്പറ പാറയില്‍ പൊടിയനെയാണ് ശിക്ഷിച്ചത്. അഞ്ചു കഞ്ചാവ് ചെടികളാണ് ഇയാള്‍ നട്ടുവളര്‍ത്തി പരിപാലിച്ചത്. എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എസ്. ശ്യാംകുമാര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ രാജീവ് ബി. നായര്‍ അന്വേഷണം പൂര്‍ത്തിയാക്കി. അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് എ്രസ് ശ്രീരാജ് ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ പി.ആര്‍. അനില്‍കുമാര്‍ ഹാജരായി.

Similar News