പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശമയച്ചു; ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു; 31കാരന്‍ പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശമയച്ചു; 31കാരന്‍ പിടിയില്‍

Update: 2025-05-05 15:54 GMT

കോഴഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീലസന്ദേശം അയക്കുകയും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്‌തെന്ന പരാതിയില്‍ പ്രതിയെ ആറന്മുള പോലീസ് പിടികൂടി. തെക്കേമല,പുന്നക്കാടു ചിറയില്‍ കുന്നേല്‍ വീട്ടില്‍ കണ്ണനെന്ന അബു കണ്ണന്‍( 31) ആണ് അറസ്റ്റിലായത്.

കുട്ടിയുടെ അമ്മയുടെ പരാതിപ്രകാരം എസ്.ഐ വി വിഷ്ണുവാണ് കേസെടുത്തത്. വനിതാ എസ്.ഐ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ നവംബര്‍ 12 നാണ് സംഭവം. കുട്ടിയുടെ ഫോണിലേക്ക് ഫേസ്ബുക് മെസഞ്ചര്‍ വഴി അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്തുവെന്നാണ് പരാതി.

കുട്ടി വീട്ടില്‍ നിന്നും പുറത്തു പോകുമ്പോള്‍ പിന്തുടര്‍ന്ന് ശല്യം ചെയ്തുവെന്നും പറയുന്നു. എസ്.ഐയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ വീടിനടുത്തു നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഫിഷറീസ് ആര്‍ച്ചറിയില്‍ കീപ്പറായി താത്കാലിക ജോലി നോക്കി വരുന്ന പ്രതി അവിവാഹിതനാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Similar News