വില്‍പ്പനയ്‌ക്കെത്തിച്ച എംഡിഎംഎയുമായി യുവാവ് പിടിയില്‍

വില്‍പ്പനയ്‌ക്കെത്തിച്ച എംഡിഎംഎയുമായി യുവാവ് പിടിയില്‍

Update: 2025-05-07 14:50 GMT

തിരുവനന്തപുരം: വില്‍പ്പനയ്ക്കായി എത്തിച്ച 20 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. വളളക്കടവ് പുത്തന്‍പാലം സ്വദേശി നഹാസിനെ(33) ആണ് തിരുവനന്തപുരം സിറ്റി ഡാന്‍സാഫ് ടീം പിടികുടി വലിയതുറ പോലീസിന് കൈമാറിയത്. ചോദ്യം ചെയ്യലില്‍ ബെംഗ്ലുരൂവില്‍ നിന്നാണ് ഇയാള്‍ മയക്കുമരുന്ന് വാങ്ങി തിരുവനന്തപുരത്ത് എത്തിച്ചതെന്ന് സമ്മതിച്ചിട്ടുണ്ട്.

വളളക്കടവ് എന്‍.എസ്. ഡിപ്പോക്ക് സമീപത്ത് നിന്ന് ബുധനാഴ്ച ഉച്ചയോടെയാണ് എംഡിഎംഎ നിറച്ച പൊതികളുമായി ഇയാളെ പിടികൂടുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇയാള്‍ എംഡിഎംഎ അടക്കമുളള ലഹരിമരുന്നുകള്‍ വില്‍ക്കുന്നുണ്ടെന്നും ഡാന്‍സാഫ് ടീം കണ്ടെത്തിയിട്ടുണ്ട്. രണ്ടുവര്‍ഷം മുന്‍പ് മഞ്ചേരി പോലീസ് ഇയാളെ 50 ഗ്രാം എംഡിഎംഎയുമായി പിടികൂടിയിരുന്നു. ഡാന്‍സാഫ് ടീമിനെ എസ്.ഐ.മാരായ ഉമേഷ്, അജേഷ് കുമാര്‍, സി.പി.ഒ.മാരായ ഷിബി,റോജിന്‍, സജിത് എന്നിവരാണ് ഇയാളെ പിടികൂടിയത്. വലിയതുറ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു.

Similar News