ഐ.എച്ച്.പി.ബി.എ. എച്ച് പി ബി റേഡിയോളജി കോഴ്സ്-2025 മെയ് 24 നും 25 നും പൂവാറില്‍; പുതിയ തലമുറയെ ശസ്ത്രക്രിയാ രംഗത്ത് കൂടുതല്‍ സജ്ജമാക്കുക പരിപാടിയുടെ ലക്ഷ്യം

ഐ.എച്ച്.പി.ബി.എ. എച്ച് പി ബി റേഡിയോളജി കോഴ്സ്-2025

Update: 2025-05-15 16:06 GMT

തിരുവനന്തപുരം: ഇന്ത്യന്‍ ഹെപാറ്റോ-പാന്‍ക്രിയാറ്റോ-ബിലിയറി അസോസിയേഷന്റെ (IHPBA Indian Chapter) സഹകരണത്തോടെ ശ്രീ ഗോകുലം മെഡിക്കല്‍ കോളേജും ജിജി ഹോസ്പിറ്റലും ചേര്‍ന്ന് ഈ മാസം 24,25 തീയതികളില്‍ പൂവാര്‍ ഐലന്റ് റിസോര്‍ട്ടില്‍ റേഡിയോളജി കോഴ്സ് ഇന്‍ എച്ച്.പി.ബി. സര്‍ജറി സംഘടിപ്പിക്കുന്നു.

ഗാസ്‌ട്രോ സര്‍ജറി, ജനറല്‍ സര്‍ജറി, റേഡിയോളജി എന്നിവയുമായി ബന്ധപ്പെട്ട പി.ജി വിദ്യാര്‍ത്ഥികളും യുവ കണ്‍സള്‍ട്ടന്റുമാരുമാണ് ഈ കോഴ്സിന്റെ ഗുണഭോക്താക്കള്‍. നവീന ശാസ്ത്രവിദ്യകളും പ്രായോഗിക പരിശീലനവും വഴി, പുതിയ തലമുറയെ ശസ്ത്രക്രിയാ രംഗത്ത് കൂടുതല്‍ സജ്ജമാക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.

ഹെപാറ്റോ-പാന്‍ക്രിയാറ്റോ-ബിലിയറി (HPB) ശസ്ത്രക്രിയയില്‍ റേഡിയോളജിയുടെ പ്രസക്തി , പ്രത്യേകിച്ച് ഡയഗ്‌നോസ്റ്റിക് റേഡിയോളജിയും ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിയുടേയും പ്രാധാന്യം എന്നിവ കോഴ്സില്‍ ആഴത്തില്‍ അവതരിപ്പിക്കും. ഈ മേഖലയിലെ അന്തര്‍ദേശീയ ദേശീയ വിദഗ്ധര്‍ വിവിധ ക്ലിനിക്കല്‍ കാഴ്ചപ്പാടുകള്‍ പങ്കുവെയ്ക്കും. പങ്കെടുക്കുന്നവര്‍ക്ക് സമഗ്രമായ അറിവ് നേടാന്‍ ഇത് സഹായകമാകും.

ഇന്‍ട്ര ഓപ്പറേറ്റിവ് അള്‍ട്രാസൗണ്ടിന്റെ ഹാന്‍ഡ്സ്-ഓണ്‍ ട്രെയിനിംഗ് ആണ് ഇത്തവണത്തെ കോഴ്‌സിന്റെ പ്രധാന ആകര്‍ഷണം.ശസ്ത്രക്രിയയ്ക്കിടയിലെ തീരുമാനങ്ങള്‍ കൂടുതല്‍ കൃത്യമായി എടുക്കുന്നതിനുള്ള പരിശീലനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, വൈസ് ചെയര്‍മാന്‍ ഡോ. കെ.കെ. മനോജന്‍, മാനേജിംഗ് ഡയറക്ടര്‍, ഡോ. ഷീജ മനോജന്‍ എന്നിവര്‍ ഉദ്ഘാടന ച്ചടങ്ങില്‍ പങ്കെടുക്കും. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് പുതുമകളും മികവും ആവിഷ്‌കരിക്കുന്നതില്‍ ഗോകുലം ഗ്രൂപ്പിന്റെ ദിശാബോധം വ്യക്തമാക്കുന്നതാണ് ഈ പരിപാടി.

റേഡിയോളജി-സര്‍ജറി വിഭാഗങ്ങളിലെ ഇത്തരത്തിലുള്ള സംയുക്ത ശ്രമങ്ങള്‍ ഭാവിയിലെ പരിശീലന പരിപാടികള്‍ക്കുള്ള മാതൃകയായിത്തീരുമെന്ന് സംഘാടകര്‍ അറിയിച്ചു.


പ്രൊഫ എന്‍ റോയ്

ഓര്‍ഗനൈസിംഗ് ചെയര്‍മാന്‍

ഡോ അരുണ്‍കുമാര്‍ എം എല്‍

ഓര്‍ഗനൈസിംഗ് സെക്രട്ടറി


Tags:    

Similar News