തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പുരയിടത്തില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; മൃതദേഹം കരുമം സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞു
തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പുരയിടത്തില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
By : സ്വന്തം ലേഖകൻ
Update: 2025-05-16 04:04 GMT
തിരുവനന്തപുരം: കൈമനത്ത് ആളൊഴിഞ്ഞ പുരയിടത്തില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. കരുമം സ്വദേശി ഷീജയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. കൈമനം കുറ്റിക്കാട് ലൈനിലാണ് സംഭവം. ഒരു സ്ത്രീയുടെ കരച്ചില് കേട്ടുവെന്നും തീകത്തുന്നത് കണ്ടുവെന്നും അയല്‍വാസി പറഞ്ഞു. തുടര്‍ന്ന് സമീപവാസികള്‍ നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. അതുകൊണ്ട് തുടക്കത്തില്‍ ആളെ തിരിച്ചറിയാനായില്ല.
ഇവര്‍ക്ക് ഒരു യുവാവുമായി പ്രണയമുണ്ടായിരുന്നുവെന്നും അവര്‍ തമ്മില്‍ വഴക്ക് പതിവാണെന്നും ബന്ധു പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ക്യാമറകള്‍ പോലീസ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.