ആശുപത്രിയില്‍ അതിക്രമം; ഡോക്ടറേയും ജനറല്‍ മാനേജരെയും കയ്യേറ്റം ചെയ്ത ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

ആശുപത്രിയില്‍ അതിക്രമം; ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

Update: 2025-05-17 04:05 GMT

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ഐഷാല്‍ ആശുപത്രിയില്‍ അതിക്രമം നടത്തുകയും ഡോക്ടറെയും ജനറല്‍ മാനേജരെയും കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ കാഞ്ഞങ്ങാട്ടെ ആംബുലന്‍സ് ഡ്രൈവര്‍ മുക്കൂട് സ്വദേശി മുഹമ്മദ് ആരീഫിനെ (39) ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ്‌ചെയ്തു. ആരീഫിനു പുറമെ അതിക്രമം നടത്തിയ ഹുദൈഫ്, സിയാദ്, സാദിഖ്, റാഷിദ്, സിനാന്‍, അബ്ദുള്‍ റഹ്‌മാന്‍ എന്നിവര്‍ക്കെതിരേയും കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കെതിരേയും കേസെടുത്തട്ടുണ്ട്.

വ്യാഴാഴ്ച രാത്രിയാണ് സംഭവം. റോഡപകടത്തില്‍ പരിക്കേറ്റയാളെയും കൊണ്ട് ആശുപത്രിയിലെത്തിയതാണ് ആരീഫ്. ഏതാനും മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പരിക്കേറ്റയാളെ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് നിലപാടിലായി ഇയാള്‍. കൊണ്ടുപോകേണ്ട കാര്യമില്ലെന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും ആരീഫും ഒപ്പമുള്ളവരും കൂട്ടാക്കിയില്ല.

കൊണ്ടുപോയേ തീരു എന്നാണെങ്കില്‍ വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സ് വേണമെന്ന് ഡോക്ടര്‍ പറഞ്ഞു. അത് വേണ്ടെന്ന് ആരീഫും സംഘവും പറഞ്ഞു. വെന്റിലേറ്റര്‍ സൗകര്യമില്ലാത്ത ആംബുലന്‍സിലേക്ക് രോഗിയെ വിട്ടുതരില്ലെന്ന് ഡോക്ടറും നിലപാടെടുത്തു. തുടര്‍ന്നാണ് പ്രതികള്‍ ഡോ. ശിവരാജിനെയും ആശുപത്രി ജനറല്‍ മാനേജര്‍ ഷമീം വടകരയെയും കൈയേറ്റം ചെയ്തത്.

Tags:    

Similar News